Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Kerala

Thrissur

ബ​സ് കേ​ര​ള കൂ​ട്ടാ​യ്മ 15-ാം വ​ർ​ഷ​ത്തി​ലേ​ക്ക്

ക​യ്പ​മം​ഗ​ലം: ഒ​രി​ക്ക​ലെ​ങ്കി​ലും സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്യാ​ത്ത​വ​രി​ല്ല. എ​ന്നാ​ൽ, ബ​സു​ക​ളോ​ടു​ള്ള ഇ​ഷ്ടം ജീ​വി​ത​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​യാ​ലോ? ബ​സു​ക​ളോ​ടു​ള്ള ആ​രാ​ധാ​ന ല​ഹ​രി​യാ​യി മാ​റി​യ ഒ​രു കൂ​ട്ട​രു​ണ്ട്. അ​വ​രു​ടെ കൂ​ട്ടാ​യ്മ ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ക​യാ​ണി​പ്പോ​ൾ. ബ​സ് കേ​ര​ള​യെ​ന്ന ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യാ​ണു അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​ന്‍റെ ഇ​ട​മാ​യി തു​ട​രു​ന്ന​ത്.

ബ​സി​ന്‍റെ സ​മ​യ​വും വ​ഴി​ക​ളും എ​ൻ​ജി​നും എ​ക്സ്ട്രാ​ഫി​റ്റിം​ഗ് സും ഉ​ൾ​പ്പെ​ടെ ആ​ഴ​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളാ​ണു ഗ്രൂ​പ്പി​ലെ ച​ർ​ച്ച. 2011ൽ ​ചെ​റു​സം​ഘ​മാ​യി തു​ട​ങ്ങി​യ ഗ്രൂ​പ്പി​ൽ (https://www.face book.com/groups/318476318179136) ഇ​ന്ന് ഒ​ന്ന​ര​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​നൂ​പ് ശ​ങ്ക​റാ​ണു ലോ​ഗോ ത​യാ​റാ​ക്കി​യ​ത്. അ​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ കൂ​ട്ടാ​യ്മ​യി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്നു. പൊ​തു​ഗ​താ​ഗ​ത​ത്തി​നു ശ​ക്തി​പ​ക​രു​ക, സ്വ​കാ​ര്യ-​സ്റ്റേ​ജ് കാ​രി​യേ​ജ് ബ​സ് വ്യ​വ​സാ​യ​ത്തി​നു സ​മൂ​ഹ​ത്തി​ലു​ള്ള പ്ര​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ക എ​ന്നി​വ​യാ​ണു ല​ക്ഷ്യം.

ഏ​തു ജി​ല്ല​യി​ൽ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ലും ഗ്രൂ​പ്പി​ലൂ​ടെ സം​ശ​യ​നി​വാ​ര​ണം ന​ട​ത്താം. യാ​ത്ര​യ്ക്കി​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​മാ​യാ​ൽ തി​രി​കെ​ക്കി​ട്ടാ​നു​ള്ള സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കും. രാ​ത്രി​ബ​സു​ക​ൾ, ഇ​ന്‍റ​ർ-​സ്റ്റേ​റ്റ് സ​ർ​വീ​സു​ക​ൾ, നി​ര​ക്കു​ക​ൾ എ​ന്നി​ങ്ങ​നെ എ​ല്ലാ​വി​വ​ര​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യം. ര​ക്ത​ദാ​ന​ക്യാ​ന്പു​ക​ള​ട​ക്കം ജീ​വ​കാ​രു​ണ്യ​ത്തി​ലും അം​ഗ​ങ്ങ​ൾ സ​ജീ​വം. കോ​വി​ഡ്കാ​ല​ത്തൊ​ഴി​കെ എ​ല്ലാ വ​ർ​ഷ​വും വി​വി​ധ ജി​ല്ല​ക​ളി​ൽ അം​ഗ​ങ്ങ​ൾ ഒ​ത്തു​കൂ​ടാ​റു​ണ്ട്.

പ​ഴ​യ​കാ​ല പ്ര​താ​പി​ക​ളാ​യി​രു​ന്ന ഗു​രു​വാ​യൂ​ർ ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട്, സി​ഡ​ബ്ല്യു​എം​എ​സ്, ജ​ന​ത ട്രാ​ൻ​സ്പോ​ർ​ട്ട് മ​ഞ്ചേ​രി, എം.​ആ​ർ. രാ​മ​ൻ മോ​ട്ടോ​ഴ്സ്, സി​എം​എ​സ്, മു​രു​ക​ൻ, പി​വി​ടി, നീ​ലി​മ​ല ട്രാ​ൻ​സ്പോ​ർ​ട്ട്, ക​രി​ക്കു​ളം ട്രാ​ൻ​സ്പോ​ർ​ട്ട്, പി​എ​സ്എ​ൻ, എ​ൻ​ടി​പി, ഹ​രേ​കൃ​ഷ്ണ, കെ.​കെ. മേ​നോ​ൻ, കാ​ട്ട​ക​ത്ത്, ഗീ​ത, ധ​ന​ല​ക്ഷ്മി, ഇ​ബി​ടി, ക​രി​പ്പാ​ൽ, പ്ര​ഭു ട്രാ​ൻ​സ്പോ​ർ​ട്സ് (പി.​ടി), സാ​മ്രാ​ട്ട്, പീ​യൂ​ഷ്, ശ്രീ​അ​യ്യ​പ്പ, മാ​യ, മ​ണ്ണു​മ്മ​ൽ, ആ​ന​മ​ല ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട്, മ​യി​ൽ​വാ​ഹ​നം, ഗീ​ത, ച​ന്പ​ക്ക​ര, ഗോ​കു​ലം, ചി​റ​യ​ത്ത്, രാ​കേ​ഷ്, ആ​ന​ന്ദ​രാ​ജ്, മി​ഷ മു​ത​ൽ പു​തി​യ​കാ​ല​ത്തെ ബ​സു​ക​ൾ​ക്കും ആ​രാ​ധ​ക​രേ​റെ. പ​ഴ​യ ബ​സു​ക​ളു​ടെ അ​പൂ​ർ​വ​ചി​ത്ര​ങ്ങ​ള​ട​ക്കം അ​ഞ്ചു​ല​ക്ഷ​ത്തോ​ളം ഫോ​ട്ടോ​ക​ൾ ഗ്രൂ​പ്പി​ലു​ണ്ട്.

15-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​റി​ൽ ഒ​റ്റ​പ്പാ​ല​ത്ത് കൂ​ടി​ച്ചേ​ര​ലൊ​രു​ക്കാ​ൻ കൂ​ട്ടാ​യ്മ​യ്ക്ക് പ​ദ്ധ​തി​യു​ണ്ട്. അ​നു​ഭ​വ​സ​ന്പ​ത്തും ആ​ത്മാ​ർ​പ്പ​ണ​വും ആ​വ​ശ്യ​മാ​യ ഒ​ന്നാ​ണു ബ​സ് ഫാ​നിം​ഗ് എ​ന്ന് ഈ ​കൂ​ട്ടാ​യ്മ പ​ഠി​പ്പി​ക്കു​ന്നു. ഫേ​സ്ബു​ക്കി​ൽ തു​ട​ങ്ങി നി​ര​ത്തി​ലി​റ​ങ്ങു​ന്ന കൂ​ട്ടാ​യ്മ​യാ​യി മാ​റി​യ ബ​സ് കേ​ര​ള​യു​ടെ യാ​ത്ര, പൊ​തു​ഗ​താ​ഗ​ത​ത്തോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ്.

Latest News

Corehub Up